കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശതല ഭരണ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് സിപിഎം. തെരഞ്ഞെടുപ്പ് നടന്ന ഏഴ് തദ്ദേശ ഭരണ പ്രദേശങ്ങളിലും തൃണമൂല്‍ വിജയം നേടി. തൃണമൂലിനു തൊട്ടു പിന്നിലായി ബിജെപി കരുത്ത് തെളിയിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ബിജെപി രണ്ടാം സ്ഥാനത്തെത്തി.
ഇവിടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ട് നന്നേ കുറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വോട്ട് ഷെയര്‍ സംസ്ഥാനത്ത് പാര്‍ട്ടി ശക്തിയാര്‍ജ്ജിക്കുന്നതിന്റെ തെളിവാണ്.
2019-ല്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്നും പരമാവധി സീറ്റുകള്‍ ഉറപ്പിക്കുക എന്നതാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ലക്ഷ്യമിടുന്നത്.
Discussion about this post