കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതിചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ നീട്ടിയത്. ഇത് രണ്ടാം തവണയാണ് ജാമ്യംതേടി നടന് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ആദ്യ ജാമ്യഹര്‍ജി തള്ളിയ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും കൂടുതല്‍ തടങ്കല്‍ ആവശ്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്. അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സിനിമരംഗത്തെ ചിലര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ആരോപണമുന്നയിച്ചാണ് ദിലീപിന്റെ ഹര്‍ജി.
സിനിമരംഗത്തെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയെത്തുടര്‍ന്ന് കെട്ടിച്ചമച്ച കേസാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു. മാധ്യമങ്ങളെയും പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ മാസങ്ങളായി ദുരുദ്ദേശ്യത്തോടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയാണ് അറസ്റ്റിലേക്കെത്തിച്ചത്.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒളിവില്‍ പോയ ഡ്രൈവര്‍ അപ്പുണ്ണി, പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്യാനായില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ആദ്യ ജാമ്യഹര്‍ജി തള്ളിയത്.
Discussion about this post