മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ഗാനം വൈറലാകുന്നു. ഓണത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. കോളേജ് പശ്ചാത്തലത്തില്‍ തയ്യാറാക്കിയ പുതിയ വീഡിയോ ഗാനം യൂട്യൂബില്‍ തരംഗമാവുകയാണ്.
ഇതിനിടെ ‘എന്റമ്മേടെ ജിമിക്കിക്കമ്മല്’ ഗാനം ആവേശത്തോടെ സ്വീകരിച്ച ആരാധകരോട് നന്ദിയറിയിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ രംഗത്തെത്തി. യൂട്യൂബില്‍ പുറത്തിറക്കിയ ഗാനം മണിക്കൂറുകള്‍ക്കകം ഒന്നര ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു.
അനില്‍ പനച്ചൂരാന് എഴുതിയ ഗാനത്തിന്റെ ഓഡിയോ ഒരാഴ്ച മുന്‍പേ എത്തിയിരുന്നു. ഷാന്‍ റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ്.
അങ്കമാലി ഡയറീസിലെ ലിച്ചിയായി ആരാധകരുടെ മനം കവര്‍ന്ന അന്നയാണ് ചിത്രത്തിലെ നായിക. അരുണ്‍ കുര്യന്, ശരത് കുമാര്‍, അനുപ് മേനോന്, സലീം കുമാര്‍, കലാഭവന്‍ ഷാജോന്‍, ശിവജി ഗുരുവായൂര്‍, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
[fb_pe url=”https://www.facebook.com/ActorMohanlal/videos/1456313651090993/” bottom=”30″]
Discussion about this post