തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവതി ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗംഗേശാനന്ദ സ്വാമിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ച് സെഷന്‍സ് കോടതി. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനാലും റിമാന്‍ഡില്‍ 90 പൂര്ത്തിയായതിനാലുമാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സെഷന്‍സ് കോടതി പരിധിയില്‍ പ്രവേശിക്കടുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post