അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബല്‍വന്ത് സിംഗ് രജ്പുത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
തെരഞ്ഞെടുപ്പ് കമ്മിഷന് പുറമേ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അഹമ്മദ് പട്ടേലിനെ അയോഗ്യനാക്കുന്നതോടൊപ്പം ഇനി ആറു വര്‍ഷത്തേക്ക് രാജ്യസഭയിലേക്ക് മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ഹര്‍ജിയില്‍ ബല്‍വന്ത് സിംഗ് ആവശ്യപ്പെടുന്നു.
അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ 46 വോട്ടുകള്‍ വീതം നേടി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിലെ അഹമ്മദ് പട്ടേല്‍ 44 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. രജ്പുതിന് 38 വോട്ടുകളും ലഭിച്ചിരുന്നു.
Discussion about this post