കൊച്ചി: സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ജിഗ്നേഷ് മേവാനി. സിപിഐഎം ഇടതുപക്ഷമല്ലെന്നും സിപിഐയാണ് ഇടതുപക്ഷ നയം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. സിപിഐഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നുവെന്നും മേവാനി മാതൃഭൂമി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തുന്നു. ടി.പി ചന്ദ്രശേഖരന്റെ വീട്ടില്‍ പോയിരുന്നു. വിയോജിപ്പുളളവരെ കൊന്നൊടുക്കുന്നത് ഏത് ഇടതുപക്ഷ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ്.
സിപിഐഎമ്മിന് കേരളത്തിലെ ജാതിക്കോളനികള്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. വോട്ട് പൊളിറ്റിക്സിന്റെ ഭാഗമായി കൂടിയാണിത്. രണ്ടാം ഭൂപരിഷ്കരണത്തിന് പാര്‍ട്ടി ഇനിയും തയ്യാറായിട്ടില്ല. കോര്‍പ്പറേറ്റുകളുമായി യാതൊരു നാണവുമില്ലാതെ സിപിഐഎം കൈകോര്‍ക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് പുതുവൈപ്പിന്. അതിജീവനത്തിനായി സമരം ചെയ്ത ജനതയെ അടിച്ചമര്‍ത്താന്‍ പൊലീസിനെ ഉപയോഗിക്കുന്നു.
സിപിഐഎമ്മിന് ഇനിയും മാര്‍ക്സിനെക്കുറിച്ചോ ഇടതുപക്ഷത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ല. സിപിഐഎംഎല്‍, റെഡ്സ്റ്റാര്‍, മസ്ദൂര്‍ ബിഗുല്‍ എന്നീ ഇടതുസംഘടനകളെ ഇഷ്ടമാണെന്നും മേവാനി പറയുന്നു.
Discussion about this post