ഡല്‍ഹി: പാര്‍ലമെന്റിന്റെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം ചേരുന്നതിനായുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും.
ബജറ്റ് സമ്മേളനത്തിന്റെ തിയതി നിശ്ചയിക്കുന്നതിനായാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത്. അടുത്തമാസം അവസാനത്തോടെ ബജറ്റ് സമ്മേളനം ആരംഭിച്ചേക്കും.ബിജെപി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി തുടങ്ങിയ മറ്റ് പല സുപ്രധാന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കും.
സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിട്ടുള്ള വിവിധ ഓര്‍ഡിനന്‍സുകള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നേടണമെന്ന കടമ്പയും സര്‍ക്കാരിന്റെ മുന്പിലുണ്ട്.
Discussion about this post