തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും ബഹളം. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള നടക്കുന്നതിനിടെ ബാനറുകളും പ്ലക്കാര്‍ഡുമായി നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനുശേഷമായിരുന്നു ബഹിഷ്കരണം.
വിമർശനങ്ങൾ ഉയർന്നിട്ടും മന്ത്രി അധികാരത്തിൽ കടിച്ചു തൂങ്ങുകയാണ്. സർക്കാരിന് ഫ്യൂഡൽ നിലപാടാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടെ കാർഷിക മേഖലയിലെ വിലത്തകർച്ച ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് കെ.എം. മാണി നോട്ടീസ് നൽകി.
അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുകയാണ്. ഇവര്‍ക്ക് പിന്തുണയുമായി മറ്റ് പ്രതിപക്ഷ എം.എല്‍.എമാര്‍ ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ നേരിട്ട് സഭയില്‍ എത്തി. സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരിക്കുകയാണ്.
Discussion about this post