മുംബൈ: വഴിയരികില്‍ ഉറങ്ങിക്കിടന്നയാളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന്റെ ഡ്രൈവര്‍ കുറ്റമേറ്റെടുത്തു. അപകടം നടന്ന സമയത്തു താനായിരുന്നു വാഹനമോടിച്ചിരുന്നതെന്നു ഡ്രൈവര്‍ അശോക് സിംഗ് കോടതിയില്‍ സമ്മതിച്ചു. കേസില്‍ താന്‍ നിരപരാധിയാണെന്നു സല്മാന് ഖാന് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു.
2002 സെപ്റ്റംബര്‍ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ മദ്യലഹരിയില്‍ സല്മാന് തന്റെ എസ്.യു.വി ഓടിച്ചു കയറ്റിയെന്നാണ് കേസ്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നരഹത്യ കേസിലാണ് സല്‍മാനെ പ്രതിചേര്‍ത്തിരിക്കുന്നത്.
Discussion about this post