കാന്‍ഡി: കാന്‍ഡി രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ടീമിനെ നിലനിര്‍ത്തിയാണ് കോലിയും സംഘവും കാന്‍ഡിയില്‍ ഇറങ്ങിയിരിക്കുന്നത്. ലങ്ക തിസര പെരേര, വാസിഡു, സാന്ധക്കന് എന്നിവരെ ഒഴിവാക്കി ദുഷമന്ത, അകില ധനഞ്ജയ, മിലിന്‍ഡ സിരിവര്‍ധന എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരത്തിലെ ഒമ്പത് വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. നേരത്തെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാനം വിവരം ലഭിക്കുമ്പോള്‍ ലങ്ക 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലാണ്.
Discussion about this post