ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന് മണിരത്നത്തിന്റെ മകന് നന്ദനെ ഇറ്റലിയില്‍ മോഷ്ടാക്കള്‍ കൊള്ളയടിച്ചു. ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.
മകന് കൊള്ളയടിക്കപ്പെട്ടെന്നും സഹായിക്കാന്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ച് മണിരത്നത്തിന്റെ ഭാര്യ സുഹാസിനി ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
സുഹാസിനിയുടെ ട്വീറ്റ് അരാധകര്‍ ഏറ്റെടുത്തതോടെ നന്ദനെ തേടി സഹായമെത്തി. നന്ദന് സുരക്ഷിതനായി എത്തിയെന്നും സുഹാസിനി പിന്നീട് ട്വീറ്റ് ചെയ്തു.
ഇറ്റലിയിലെ ബെലൂനോയില് ഫിലോസഫിയും ക്രിസ്ത്യന്‍ എത്തിക്സിലും പഠനം നടത്തുകയാണ് നന്ദന്.
Discussion about this post