കുറ്റം ചെയ്തവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്നും അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നവമാധ്യമങ്ങള്‍ വഴി അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുണ്ട്. പൊലീസ് സേന ഇവയൊന്നും പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
ചില മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രലോഭനങ്ങളില്‍ വീണുപോകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും പിണറായി വിജയന് നിര്‍ദേശം നല്കി.ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
നവമാധ്യമങ്ങളിലൂടെ ദിലീപിന് വേണ്ടി പിആര്‍ വാക്കുകള്‍ നടക്കുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
Discussion about this post