ഡല്‍ഹി: മാസങ്ങള്‍ നീണ്ട അവധിയ്ക്ക് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീട്ടിലേക്ക് തിരിച്ചെത്തുന്നു. ഏപ്രില്‍ 19ന് ഡല്‍ഹിയില്‍ നടക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിയ്ക്കെതിരായ കര്‍ഷകരുടെ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ ആദ്യ ആഴ്ച രാഹുല്‍ ഡല്‍ഹിയിലെത്തുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചിരുന്നു.
‘കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളില്‍ പെടുന്നയാളാണ് -ദിഗ് വിജയ് സിംഗ് പറഞ്ഞു.
Discussion about this post