ബാഹുബലി എന്ന ബ്രഹ്മാന്‍ഡ ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി അഭിനയിക്കുന്ന ചിത്രം ‘സാഹോ’ അണിയറയില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ മലയാളികള്‍ക്കും ആവേശം നല്കുന്ന ഒരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നത്. സാഹോയില്‍ പ്രഭാസിനൊപ്പം മോഹന്‍ലാലും അഭിനയിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
എന്നാല്‍ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. നിലവില്‍ ഒരുപാട് സിനിമകളുടെ തിരക്കുകളിലാണ് മോഹന്‍ലാല്‍. അതിനൊപ്പമാണ് തെലുങ്കില്‍ നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്.
തെലുങ്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണി നിരക്കുന്നുണ്ട്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രഭാസിനൊപ്പം അഭിനയിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ചിത്രത്തില്‍ വില്ലന്റെ വേഷത്തില്‍ അഭിനയിക്കുന്നത് ജാക്കി ഷെറഫ് ആണ്. ഒപ്പം വില്ലത്തിയായി മന്ദിര ബേഡിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കല്കി എന്ന കഥാപാത്രത്തെയാണ് മന്ദിര അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ നായികയായി അനുഷ്ക ഷെട്ടി വരുന്നത് സംബന്ധിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അനുഷ്കയല്ല ചിത്രത്തില്‍ നായിക. സുജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് ശ്രദ്ധ കപൂറാണ്. കത്രീന കൈഫിന് മുമ്പ് ചിത്രത്തിലേക്ക് ക്ഷണം വന്നിരുന്നെങ്കിലും ശ്രദ്ധ തന്നെ നായികയാണെന്ന് തീരുമാനിക്കുകയായിരുന്നു.
സഹോയില്‍ മോഹന്‍ലാലിനൊപ്പം തമിഴ് നടനും പിന്നണി ഗായകനുമായ അരുണ്‍ വിജയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ജനത ഗ്യാരേജ്, മനമന്ത എന്നീ സിനിമകള്‍ തെലുങ്ക് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ശേഷം പ്രഭാസിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍.
Discussion about this post