ഡല്‍ഹി :ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ സഹായം തേടി.ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് പ്രധാനമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചത്.
ഇന്ത്യക്കാരുടെ പുനരധിവാസ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. യെമനില്‍ നിന്ന് ഇന്ത്യക്കാരെ പുനരധിവസിപ്പിക്കുന്നതില്‍ സൗദി എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി സൗദി അറിയിച്ചു. കലാപം രൂക്ഷമായതോടെ ഏകദേശം നാലായിരത്തോളം ഇന്ത്യക്കാരാണ് യെമനില്‍ കുടുങ്ങിക്കിടക്കുന്നത്.
Discussion about this post