കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട നടന് ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചു. റിമാന്‍ഡ് നീട്ടുന്നതടക്കമുളള കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടക്കും. ആള്‍ത്തിരക്കും സുരക്ഷയും പരിഗണിച്ചാണിത്.
അതേസമയം മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധിയുണ്ടായേക്കും. എറണാകുളം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
Discussion about this post