ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ ആലുവ സബ് ജയിലിലെത്തി. ദിലീപിന്റെ മകള്‍ മീനാക്ഷിയും, കാവ്യയുടെ പിതാവ് മാധവനും കാവ്യയ്‌ക്കൊപ്പം ജയിലിലെത്തിയിരുന്നു.
ജയിലിനുള്ളില്‍ ഇരുപത് മിനിറ്റോളം ഇവര്‍ ദിലീപിനൊപ്പം ചിലവിട്ടു. കാവ്യ എത്തുന്നതിന് അല്‍പസമയം മുന്‍പ് നടനും സംവിധായകനും ദിലിപീന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷായും ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.
പിതാവിന്റെ ശ്രാദ്ധദിനത്തില്‍ ബലികര്‍മ്മങ്ങള്‍ ചെയ്യുന്നതിനായി വീട്ടില്‍ പോകാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് ദിലീപിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാവ്യയും മകളും ദിലീപിനെ കാണാനായി ജയിലിലെത്തിയത്.
കാവ്യയുടെ വസ്ത്രസ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പോലീസ് പിടിയിലാവും മുന്‍പ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍.
Discussion about this post