കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തില്‍ ബാറുടമകള്‍ അപ്പീലുമായി ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍നിന്നു ബാറുടമകള്‍ക്ക് അനുകൂലമായ ചില നടപടികള്‍ ഉണ്ടായതാണ്. എന്നാല്‍, ഡിവിഷന് ബെഞ്ചില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായി മാറി. ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും ഉടന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ബാര്‍ ഹോട്ടല്‍ ഉടമാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് രാജ്കുമാര് ഉണ്ണി പറഞ്ഞു.
ഇന്നലത്തെ പ്രവര്‍ത്തന സമയം കഴിഞ്ഞാലുടന്‍ ബാറുകള്‍ അടച്ചു മുദ്ര വയ്ക്കാന്‍ കോടതിവിധി പുറത്തുവന്നതിനു പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. പൂട്ടിയ ബാറുകളില്‍ അവശേഷിക്കുന്ന മദ്യം എക്സൈസ് വകുപ്പ് സീല്‍ ചെയ്ത് സൂക്ഷിക്കും. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ആശ്രയിച്ചായിരിക്കും തുടര്‍നടപടി.
Discussion about this post