കൊച്ചി: നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 27 ലക്ഷം രൂപ വിലയുള്ള 1,049.4 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. രഹസ്യസന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പ്രിവന്റീവ് ഡയറക്ടറേറ്റ് വിഭാഗം നേരിട്ടാണ് സ്വര്‍ണവേട്ട നടത്തിയത്.
ദുബായില്‍ നിന്ന് എമിറേറ്റ്സിന്റെ ഇകെ530-ാം നമ്പര്‍ ഫ്ളൈറ്റില്‍ വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സുഹൈല്‍ ആണ് സ്വര്‍ണം കൊണ്ടുവന്നത്. 116.6 ഗ്രാം വീതം തൂക്കമുള്ള ഒമ്പതു സ്വര്‍ണബാറുകള്‍ ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു.
Discussion about this post