കൊളംബോ: ഇന്ത്യയുടെ അണ്ടര്‍17 താരം ശ്രീലങ്കയില്‍ വെച്ച് മുങ്ങിമരിച്ചു. കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ പന്ത്രണ്ടുവയസുകാരനായ ഗുജറാത്ത് സ്വദേശിയാണ് മരിച്ച ക്രിക്കറ്റ് താരം.
19 അംഗ സംഘമാണ് അണ്ടര്‍17 ടൂര്‍ണമെന്റിനായി കൊളംബോയിലെത്തിയത്. സംഘത്തിലെ നാല് പേര് സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടയില്‍ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് കൊളംബോയിലെ പമുനുഗ്മ ഹോട്ടലിലെ സ്വിമ്മിങ് പൂളിലാണ് ഇന്ത്യന്‍ താരം മുങ്ങിപ്പോയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രഗമ ടീച്ചിങ് ആശുപത്രിയിലാണ്. പമുനുഗമ പോലീസ് അന്വേഷണം തുടങ്ങിയതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post