കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞില്ലെന്ന് കൊച്ചി സിബിഐ കോടതി. കുറ്റപത്രം പരിശോധിച്ച ശേഷം കേസ് പരിഗണിക്കുന്ന തീയതി അറിയിക്കാമെന്ന് കോടതി അറിയിച്ചു. യുഎപിഎ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്നും അത്തരം അനുമതിയില്ലാതെയാണ് സിബിഐ കുറ്റപത്രമെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കം 25 പ്രതികളെ ഉൾപ്പെടുത്തി കഴിഞ്ഞ ആഴ്ചയായിരുന്നു അന്വേഷണ സംഘം രണ്ടാംഘട്ട കുറ്റപത്രം കൊച്ചി സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കുറ്റപത്രത്തിൽ ചില സാങ്കേതിക പിഴവുകൾ കോടതി ചൂണ്ടികാട്ടിയിരുന്നു.
ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനമെടുക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഇന്ന് വാദം കേട്ടത്. അതേസമയം യുഎപിഎ വകുപ്പ് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അത്തരം അനുമതിയില്ലാതെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതെന്നുമാണ് പ്രതിഭാഗം വാദം.
Discussion about this post