മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഏകദിനക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് ആരാധകര്‍. സമൂഹ നവമാധ്യമങ്ങളിലൂടെയാണ് ആരാധകര്‍ നിരാശയും രോക്ഷവും പ്രകടിപ്പിച്ചിരിക്കുന്നത്.ഞായറാഴ്ചയാണ് ടീമിനെ പ്രഖ്യാപിച്ചത്.
ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍ പേസര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷാമി എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ യുവിയെ ഒഴിവാക്കുകയായിരുന്നു. യുവരാജ് ഇന്ത്യ കണ്ട മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായിട്ടും അദ്ദേഹത്തെ ഒവിവാക്കിയതെന്തിനായിരുന്നു എന്നും, എന്തു കാരണത്തിന്റെ പേരിലാണ് യുവരാജിനെ ഒഴിവാക്കിയതെന്നും ഒക്കെയാണ് ആരാധകരുടെ ചോദ്യം.
ഇടംകൈയ്യന്‍ ബാറ്റ്സ്മാന് റെയ്നയെ ഒവിവാക്കിയതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20കളുമാണ് ഇന്ത്യ കളിക്കുക. രണ്ടാം ഘട്ട ടീം പ്രഖ്യാപനത്തില്‍ യുവിയെ ഉള്‍പ്പെടുത്തുമെന്ന് പ്രത്യാശയും ചിലര്‍ പങ്കുവച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് യുവി അവസനാനമായി ഏകദിനത്തില്‍ പാഡണിഞ്ഞത്. ട്വന്റി-20യിലാകട്ടെ അവസാനം ബാറ്റെടുത്തത് ഫെബ്രുവരിയിലും.
Discussion about this post