ഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയക്കാരനെന്ന് സ്മൃതി ഇറാനി പറഞ്ഞു. കുടുംബഭരണത്തെ രാഹുല്‍ പുകഴ്ത്തിയത് കോണ്‍ഗ്രസിന്റെ പാപ്പരത്തം. ധിക്കാര രാഷട്രീയത്തിനേറ്റ തിരിച്ചടിയായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
പരാജയപ്പെട്ട രാജകുമാരന്റെ പരാജയപ്പെട്ട രാഷ്ട്രീയ ജീവിതമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സോണിയ നയിക്കുന്ന കോണ്‍ഗ്രസ് ജനങ്ങളിൽ നിന്ന് അകന്നുവെന്ന രാഹുലിന്റെ പരാമർശം കോൺഗ്രസ് ചര്‍ച്ചചെയ്യണമെന്നും സ്മൃതി ആവശ്യപ്പെട്ടു.
രാജ്യത്ത് പിന്തുണയില്ലാത്തതു കൊണ്ടാണ് രാഹുല്‍ വിദേശത്തുപോയി ബിജെപിയെ വിമര്‍ശിക്കുന്നെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഷ്ട്രീയത്തിൽ ശോഭിക്കാൻ കുംടുംബ പാരമ്പര്യമുണ്ടായിട്ട് കാര്യമില്ലെന്നും സ്മൃതി തുറന്നടിച്ചു.
Discussion about this post