തിരുവനന്തപുരം: ബിജെപിയ്ക്ക് സംസ്ഥാനത്ത് കൂടുതല്‍ അംഗങ്ങളെ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്. മൂന്നരലക്ഷം പേരാണ് തിരുവനന്തപുരത്ത് അംഗങ്ങളായി ചേര്‍ന്നവര്‍. രണ്ടാം സ്ഥാനത്ത് മൂന്നുലക്ഷം പേര് ചേര്‍ന്ന തൃശൂര്‍ ജില്ലയാണ്. പാര്‍ട്ടി സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിക്കു നല്കിയ റിപ്പോര്‍ട്ടില്‍ പുതിയതായി 22 ലക്ഷം അംഗങ്ങളെ ചേര്‍ത്തതായും പറയുന്നു.
സംസ്ഥാനകമ്മിറ്റിയുടെ ആവശ്യമനുസരിച്ച് അംഗത്വ ക്യാംപെയിനുളള സമയം ഏപ്രില്‍ 15 വരെ കേന്ദ്രകമ്മിറ്റി നീട്ടി നല്കി. ചില ബൂത്തുകളില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നും മതന്യൂനപക്ഷങ്ങളുടെയും സിപിഎമ്മിന്റെയും സ്വാധീനകേന്ദ്രങ്ങളില്‍ ഒരു തവണകൂടി സന്ദര്‍ശിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി നേതൃത്വം കേന്ദ്രകമ്മിറ്റിക്കു നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സമയം നീട്ടി നല്‍കിയത്.
ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു അംഗത്വ പ്രചാരണ കലാവധി. പാര്‍ട്ടിക്ക് നേരത്തെ സംസ്ഥാനത്ത് അഞ്ചരലക്ഷം അംഗങ്ങളാണുണ്ടായിരുന്നത്. പുതിയ അംഗങ്ങളില്‍ 50 % പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണെന്നു നേതാക്കള്‍ പറഞ്ഞു. ഇരുപത്തഞ്ച് ലക്ഷം പേരെ അംഗങ്ങളായി ചേര്‍ക്കുകയാണ് പാര്‍ട്ടിയ്ക്ക് മുന്നിലുള്ള ടാര്‍ജറ്റ്.
Discussion about this post