ഡല്‍ഹി: എംഎസ് ധോണിയെ പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തു. മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ ശുപാര്‍ശ ചെയ്തു. പത്മ പുരസ്കാരങ്ങള്‍ക്കായി ഇത്തവണ ക്യാപ്റ്റന്‍ കൂളിനെ മാത്രമാണ് ബിസിസിഐ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന തേടിയെത്തിയ ധോണിയെ ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍ എന്ന നിലയിലാണ് പത്മഭൂഷണായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂളിന് പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്. 2011 ല്‍ ഏകദിന ലോകകപ്പും, 2007 ല്‍ ട്വന്റി20 ലോകകപ്പ് കിരീടവുമാണ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി 90 ടെസ്റ്റും 303 ഏകദിനങ്ങളിലും ധോണി പാഡ് അണിഞ്ഞു. ടെസ്റ്റില്‍ ആറു സെഞ്ചുറി ഉള്‍പ്പെടെ 4876 റണ്‍സുകള്‍ നേടിയ താരം കഴിഞ്ഞവര്‍ഷം ടെസ്റ്റ് കരിയര്‍ പാഡ് അഴിച്ചിരുന്നു.
ഏകദിനത്തില്‍ 10 സെഞ്ചുറി ഉള്‍പ്പെടെ 9737 റണ്‍സ് ധോണി നേടി. ഇതിനു പുറമെ ടെസ്റ്റില്‍ 256 ക്യാച്ചും, 38 സ്റ്റംമ്പിങ്ങും ധോണി അക്കൗണ്ടില്‍ കുറിച്ചിരുന്നു. സച്ചിന് തെണ്ടൂല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ്, ചന്തു ബോര്‍ഡെ, ദേവ്ധര്‍, സി.കെ നായിഡു, ലാല അമര്‍നാഥ്, രാജ ബലിന്ദ്ര സിങ്, വിജയ് ആനന്ദ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റു ക്രിക്കറ്റ് താരങ്ങള്‍.
Discussion about this post