പാക്കിസ്ഥാന് യുഎന്നില്‍ ഇന്ത്യയ്ക്ക് ചുട്ട മറുപടി നല്കിയ എന്ന് തലക്കെട്ടെഴുതിയ മാധ്യമങ്ങളെ നാണം കെടുത്തി പുതിയ കണ്ടെത്തല്‍. ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്ഥാന് പ്രതിനിധി യുഎന്നില്‍ ഉയര്‍ത്തി കാട്ടിയത് പാക്കിസ്ഥാനില്‍ നിന്നുള്ള ഫോട്ടോ. പെലറ്റ് ആക്രമണവുമായി ബന്ധപ്പെട്ട് മഹീല ലോധി ഉയര്‍ത്തി കാട്ടിയ ഫോട്ടോ പലസ്തീന് യുവതിയുടേത്.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന് പറഞ്ഞ പാക് പ്രതിനിധി, കശ്മീരില്‍ ഇന്ത്യന്‍ സൈന്യം അക്രമം നടത്തുന്നുവെന്ന് തെളിയിക്കാനായിരുന്നു ഫോട്ടോ ഉയര്‍ത്തി കാട്ടിയത്.
In her reply to Indian FM's speech in UNGA, Amb. Lodhi showed a pic of pellet gun injured women frm Kashmir saying this is the face of India pic.twitter.com/StuG3arPoN
— Permanent Mission of Pakistan to the UN (@PakistanUN_NY) September 24, 2017
റൗവ്യ അബു ജോമ എന്ന പലസ്തീന് പെണ്‍കുട്ടിയുടെ വ്യോമ ആക്രമണത്തില്‍ തകര്‍ന്ന മുഖമാണ് മഹീല ഉയര്‍ത്തികാട്ടിയതെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയതോടെ പാക്കിസ്ഥാന് നാണം കെട്ടു.
ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ ചുട്ട മറുപടി എന്ന രീതിയില്‍ തലക്കെട്ടെഴുതിയ മാധ്യമങ്ങളും നാണം കെട്ടു എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
Discussion about this post