ഡൽഹി∙ മ്യാൻമർ അതിർത്തിയിൽ നാഗാ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേനയുടെ വൻ ആക്രമണം. പുലർച്ചെ 4.45 നായിരുന്നു വൻ സന്നാഹത്തോടെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ ഒട്ടേറെ നാഗാ തീവ്രവാദികൾ കൊല്ലപ്പെട്ടു.
ഇന്ത്യ – മ്യാൻമർ അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന സേനയാണ് ഭീകരർക്കെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കാതിരുന്ന ഭീകരസംഘം അവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പലരും കൊല്ലപ്പെട്ടു. അതിർത്തി കടന്നായിരുന്നില്ല ഇന്ത്യയുടെ ആക്രമണമെന്നും ഇന്ത്യൻ സേനയിൽ ആർക്കും ആളപായമില്ലെന്നു കിഴക്കൻ സൈനിക കമാൻഡ് അറിയിച്ചു.
2015-ലും മ്യാൻമർ അതിർത്തി കടന്ന് നാഗാ തീവ്രവാദികളെ ഇന്ത്യൻ സേന വധിച്ചിട്ടുണ്ട്. മണിപ്പൂരിൽ പതിനെട്ടു പട്ടാളക്കാരെ വധിച്ച നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (എൻഎസ്സിഎൻ), മണിപ്പൂരിലെ കങ്ലേയി യപൂൾ കന്നലപ് (കെവൈകെഎൽ ) എന്നീ ഭീകരസംഘടനകളിലെ 15 പേരെയാണ് അംഗങ്ങളെയാണ് ഇന്ത്യൻ സേന അന്നു വധിച്ചത്.
Discussion about this post