വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് നവംബറില്‍ നിശ്ചയിച്ചിരിക്കുന്ന ഏഷ്യന്‍ സന്ദര്‍ശനത്തില്‍ നിന്നു ഇന്ത്യയെ ഒഴിവാക്കി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി ഫിലിപ്പീന്‍സിലെ മനിലയില്‍ വച്ചായിരിക്കും ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഇത് മൂന്നാം തവണയാണ് ട്രംപും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ജൂണില്‍ വാഷിങ്ടണ്‍ ഡിസിയില്‍ വച്ചും ജൂലൈയില്‍ ജര്‍മനിയില്‍ നടന്ന ജി-20 ഉച്ചകോടിയിലും ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ജപ്പാന്, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് ട്രംപ് സന്ദര്സിക്കുന്നത്. നവംബര്‍ മൂന്ന് മുതല്‍ 14 വരെയാണ് സന്ദര്‍ശനം.
Discussion about this post