ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രക്കായി കവിതയെഴുതിയെന്നതിന്റെ പേരില്‍ ചിലര്‍ നടത്തിയ വിമര്‍ശനങ്ങളെ തള്ളി വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും അനില്‍ പനച്ചൂരാനും . ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കവികള്‍ പ്രതികരിക്കുന്നു.
ജനരക്ഷായാത്രക്കായി കവിതയെഴുതിയെന്നതിന്റെ പേരിലാണ് വിപ്ലവ കവിതയെഴുതുന്നവരുടെ സംഘി ലൈന്‍ എന്ന രീതിയില്‍ ചിലര്‍ കവികള്‍ക്കെതിരെ തിരിഞ്ഞത്.
‘വയലാറിന്റെ മകന്‍ ബി.ജെ.പിക്ക് വേണ്ടി പാട്ടെഴുതി എന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പറയുന്നു.” പാട്ടെഴുത്ത് എന്റെ തൊഴിലാണ്. ആ ജോലി ചെയ്തു. അതിന് കാശും വാങ്ങി. അതിനപ്പുറം അതിലൊന്നുമില്ല.’ വയലാര്‍ ശരത്ചന്ദ്ര വര്‍മ പറഞ്ഞു.
ബി.ജെ.പി ജാഥക്കായി താന്‍ പ്രത്യേക ഗാനം രചിച്ചിട്ടില്ലെന്ന് അനില്‍ പനച്ചൂരാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വാരികക്ക് വേണ്ടി എഴുതിയ കവിത ബി.ജെ.പി ജനരക്ഷായാത്രക്ക് വേണ്ടി ഉള്‍പെടുത്തുകയായിരുന്നു.’ആരെയും പ്രണയം നടിച്ചു വശത്താക്കുന്നതിനോട് യോജിക്കുന്നില്ല. തന്റെ കവിത ഉള്‍പ്പെടുത്തുന്നതിന് പിന്നില്‍ ബി.ജെ.പിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കാം..’ലൗ ജിഹാദ്’ വിഷയമാക്കിയുള്ള പനച്ചൂരാന്റെ കവിതയാണ് ബി.ജെ.പി യാത്രക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇവരെകൂടായെ പ്രജ്ഞാഭാരതി ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, കേസരി പത്രാധിപര്‍ എന്‍.ആര്‍. മധു എന്നിവരുടേതുള്‍പ്പെടെയുള്ള ഏഴ് ഗാനങ്ങളാണ് കവിത കാസറ്റിലുള്ളത്.
Discussion about this post