വാഷിങ്ടണ്‍: 2050 ഓടെ ലോകജനസംഖ്യയില്‍ ഹിന്ദുമതവിശ്വാസികള്‍ മൂന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. ഹിന്ദുക്കളുടെ എണ്ണം 2050ല്‍ 140 കോടിയാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്ററാണ് അടുത്ത നാല് പതിറ്റാണ്ട് കൊണ്ട് ലോകജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ലോകത്ത് ഏറ്റവും മുസ്ലിം ജനവിഭാഗമുള്ള രാജ്യം ഇന്ത്യയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ക്രിസ്തുമതക്കാരുടെയും മുസ്ലിങ്ങളുടെയും എണ്ണം ലോകത്ത് ഏതാണ്ട് തുല്യമാവുകയുംചെയ്യും.
ഇക്കാലയളവില്‍ ഹിന്ദുജനസംഖ്യയില്‍ 34ശതമാനം വര്‍ധനയാണുണ്ടാവുക. ഇതോടെ മൊത്തം ജനസംഖ്യയുടെ 14.9 ശതമാനവുമായി ക്രിസ്തുമതക്കാര്‍ക്കും മുസ്ലിങ്ങള്‍ക്കും പിന്നാലെ ഹിന്ദുമതക്കാര്‍ മൂന്നാംസ്ഥാനത്തെത്തും. ഒരുമതവുമായും ബന്ധമില്ലാത്തവരാവും 13.3 ശതമാനം ജനങ്ങളെന്നും വിശകലനം വ്യക്തമാക്കുന്നു. നിലവില്‍ ഈവിഭാഗമാണു മൂന്നാംസ്ഥാനത്ത്.
ലോകത്ത് മുസ്ലിം ജനസംഖ്യയാണ് ഏറ്റവും വേഗത്തില്‍ വര്‍ധിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2050ല്‍ ക്രിസ്തുമതജനസംഖ്യ 290 കോടിയും(31 ശതമാനം) മുസ്ലിം ജനസംഖ്യ 280(29 ശതമാനം) കോടിയുമാവുമെന്നും പഠനം കണ്ടെത്തി.
Discussion about this post