ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ പ്രമേയം. ഒറു വര്‍ഷത്തിനിടെ എന്‍ഡിഎ സര്‍ക്കാര്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് പ്രമേയം വിലയിരുത്തി. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പോലുള്ള പരിപാടികള്‍ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിന് ദൃഷ്ടാന്തമെന്ന് യോഗം വിലയിരുത്തി. മീന കുമാരി റിപ്പോര്‍ട്ടില്‍ ചില ഭേദഗതികള്‍ വേണമെന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധികളുടെ ആവശ്യം നിര്‍വ്വാഹക സമിതി യോഗം പരിഗണിച്ചിട്ടുണ്ട്.
അടുത്ത് തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമുള്‍പ്പടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ പ്രത്യേക കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ യോഗം തീരുമാനിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുടെ യോഗം കഴിഞ്ഞ ദിവസങ്ങളിലായി അമിത് ഷാ വിളിച്ച് ചേര്‍ത്തിരുന്നു.
ഇതിനിടെ സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് ഇടിവ് തട്ടുന്ന വിധത്തില്‍ ചില നേതാക്കള്‍ നടത്തുന്ന പ്രസ്താവന നിയന്ത്രിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയ്ക്കെതിരെ മന്ത്രി ിരിരാജ് സിംഗ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പാര്‍ലമെന്ററി കമ്മറ്റി യോഗത്തില്‍ നേരത്തെ നരേന്ദ്രമോദിയും പലതവണ അംഗങ്ങളെ താക്കിത് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നേതാക്കളുടെ പ്രസ്താവന നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നത്.
Discussion about this post