Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഇസ്‌ലാമിലേക്ക് കൂട്ടത്തോടെ മതം മാറുമെന്ന് ഭീഷണിയുമായി ഗുര്‍മീതിന്റെ അനുയായികള്‍”ഞങ്ങളുടെ നേതാക്കള്‍ മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തി”

by Brave India Desk
Oct 3, 2017, 02:57 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 20 വര്‍ഷം ജയിലില്‍ അടക്കപ്പെട്ട ദേരാ സച്ചാ സൌദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് പുതിയ തന്ത്രം പുറത്തെടുക്കുന്നു. തനിക്കെതിരായ ബലാത്സംഗക്കേസില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ഗുര്‍മീതിന്റെ ലക്ഷ്യമെന്നാണ് നിഗമനം. ഗുര്‍മീതിന്റെ ഉറ്റ സഹായികളും പതിനായിരക്കണക്കിന് വരുന്ന അനുയായികളും കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുമെന്ന ഭീഷണിയാണ് ഏറ്റവുമൊടുവില്‍ പുറത്തുവിട്ടിരിക്കുന്നത്. ദേരാ വക്താവ് സന്ദീപ് മിശ്ര മതം മാറ്റത്തേക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടതോടെ ആണ് ഇക്കാര്യം ചര്‍ച്ചയായിരിക്കുന്നത്.

Stories you may like

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഗുര്‍മീത് ജയിലില്‍ അടക്കപ്പെട്ടതിന് കാരണം അദ്ദേഹം ഒരു ഹിന്ദു ആയതുകൊണ്ടാണെന്നും ഹിന്ദുസ്ഥാനില്‍ ഒരു ഹിന്ദു സംഘടന അനായാസം ലക്ഷ്യംവെക്കപ്പെടുമെന്നും ഗുര്‍മീതിന്റെ അനുയായികള്‍ പറഞ്ഞു.

മുഖം മറച്ച ഒരു അനുയായിയുമായി സന്ദീപ് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. സിര്‍സയില്‍ വെച്ച് സന്ദീപ് സ്വയം തയാറാക്കിയതാണ് വീഡിയോ എന്നാണ് വാദം. കൂട്ട മതംമാറ്റത്തിനായി ദേരാ അനുയായികള്‍ എഐഎംഐഎം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഉവൈസിയുമായും ഷാഹി ഇമാം സയ്ദ് അഹമ്മദ് ബുഖാരിയുമായും കൂടിക്കാഴ്ച നടത്തി കഴിഞ്ഞതായും വീഡിയോയില്‍ സന്ദീപ് അവകാശപ്പെടുന്നു.

”നിങ്ങള്‍ ഹിന്ദുസ്ഥാനെ സ്‌നേഹിച്ചാല്‍ അത് നിങ്ങള്‍ക്ക് കണ്ണീര്‍ മാത്രമാണ് നല്‍കുക. ഹിന്ദുസ്ഥാന്‍ എന്ന നമ്മുടെ സ്വന്തം രാജ്യത്ത് ഹിന്ദുവായി ജീവിക്കുന്നത് കുറ്റകൃത്യമാണ്. വിശ്വാസം ആക്രമിക്കപ്പെടുമ്പോള്‍ മതപരിവര്‍ത്തനം നടത്തിക്കൂടേ? സമാന ചിന്താഗതിക്കാരെ ഒരുമിച്ചു കൂട്ടുകയാണിപ്പോള്‍. ലക്ഷത്തോളം ദേരാ അനുയായികള്‍ കൂട്ടത്തോടെ മതംമാറുമെന്നും സന്ദീപ് പറഞ്ഞു.

”ഞങ്ങളുടെ നേതാക്കള്‍ മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയ കഴിഞ്ഞു. ഒരു ലക്ഷത്തോളം അനുയായികള്‍ ഇസ്‌ലാം സ്വീകരിക്കും. മുസ്‌ലിംകള്‍ കല്ലെറിഞ്ഞാല്‍ പോലും ആരും അവരെ തൊടില്ലെന്നും സന്ദീപിനോട് മുഖം മറച്ച് സംസാരിച്ച അനുയായി വീഡിയോയില്‍ പറയുന്നു. ഹിന്ദു വികാരം ഉണര്‍ത്താനും കേന്ദ്ര സര്‍ക്കാരിനെയും ബിജെപി നേതാക്കളെയും പ്രതിരോധത്തിലാക്കാനും വേണ്ടി ഗുര്‍മീതിന്റെ തലയില്‍ ഉദിച്ച പുതിയ തന്ത്രമാണിതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

 

Tags: muslimreligious conversionGURMEET RAM RAHIM SINGH-
ShareTweetSendShare

Latest stories from this section

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സോന; സ്ഥിരീകരിച്ച് നെതന്യാഹു

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies