കൊച്ചി: ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിനും ലഭിച്ചതെന്ന് മാധ്യമപ്രവര്ത്തകന് സെബാസ്റ്റ്യന്‍ പോള്‍. എന്നാല്‍ അത്ര ആഹ്ലാദം പ്രകടിപ്പിക്കുന്നില്ല. പക്ഷെ ദിലീപ് ജാമ്യത്തിന് അര്‍ഹത നേടിയിരിക്കുന്നുവെന്ന് ഇപ്പോള്‍ കോടതി അംഗീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രോസിക്യൂഷന് തിരിച്ചടിയുണ്ടായി എന്ന് പറയാനാവില്ല. പക്ഷെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ കണ്ടത്തേതുണ്ട്. ആ വഴിക്കൊക്കെ അന്വേഷണം പോവട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഒരു കേസില്‍ പെട്ട വ്യക്തിക്ക് നിയമം നല്കുന്ന എല്ലാ പരിഗണനയും പരിരക്ഷയും ദിലീപിന് കൂടെ അവകാശപ്പെട്ടതാണ്. അതുകൊണ്ട് അദ്ദേഹം പുറത്തിറങ്ങി വിചാരണയെ നേരിടട്ടെയെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി.
Discussion about this post