ഏഴരപ്പൊന്നാന അറ്റകുറ്റപണി നടത്താനായി പുറത്തേക്ക് കൊണ്ടു പോയാല്‍ തിരിമറി നടക്കുമെന്ന ആശങ്കയുമായി ഭക്തര്‍. ഏഴര പൊന്നാനയില്‍ കേടുപാടുകള്‍ ഉണ്ടന്ന് ഓംബുഡസ്മാനടങ്ങിയ സമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാവുന്ന കേടുപാടുകള്‍ മാത്രമാണ് ഉള്ളതെന്നാണ് ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ളവരുടെ വാദം. കൊടിമരം അറ്റകുറ്റപണിയില്‍ നടന്ന ക്രമക്കേടുകളും വിലപിടിപ്പിള്ള വസ്തുക്കള്‍ ക്ഷേത്രത്തില്‍ നിന്നും കാണാതായതും ആണ് ഇവരുടെ ആശങ്കകള്‍ പിന്നില്‍
തന്ത്രി നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിയോഗിച്ച കമ്മീഷന് നടത്തിയ തെളിവെടുപ്പില്‍ നാല് പൊന്നാനകള്‍ക്ക് കേടുപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ അറ്റകുറ്റപണിയുടെ പേരില്‍ പൊന്നാനകളെ പുറത്തേക്ക് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ള ഭക്തജനങ്ങള്‍. ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന കേടുപാടുകള്‍ മാത്രമേ പൊന്നാനകള്ക്കുള്ളു എന്നാണ് ഇവര്‍ പറയുന്നത്.
എന്നാല്‍ കമ്മീഷന് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് ഏത് രീതിയിലുള്ള അറ്റകുറ്റ പണി വേണമെന്ന് നിശ്ചയിക്കുക.
നേരത്ത കൊടിമരത്തിന്റെ കാര്യത്തിലും ചില ക്രമക്കേടുകള്‍ നടന്നതായും ആരോപണം ഉണ്ട്. കൂടാതെ ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരങ്ങളില്‍ പലതും നഷ്ടമായതും ഭക്തജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഏറ്റുമാനൂരപ്പന്റെ സ്വത്ത് അപഹരിക്കാനുള്ള ഗൂഢാലോചന ആണെന്നും, തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ പുരാതന സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കി വില്‍ക്കുന്നതിനായി കേസ് വാദിച്ച അഡ്വ. ഏ.എസ്.പി. ഏഴരപ്പൊന്നാന പുതുക്കാനായി കോടതിയെ സമീപിച്ചതില്‍ ദൂരൂഹത ഉണ്ടെന്നും ഉള്ള ആരോപണങ്ങള്‍ ശക്തമായിരിക്കുകയാണ്.
Discussion about this post