കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാന്‍ വിളിക്കാമെന്ന് ഹൈക്കോടതി. അപൂര്‍വ്വ സാഹചര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച കോടതി നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കി.
എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ ആ പഴുതില്‍ യഥാര്‍ത്ഥ പ്രതി രക്ഷപ്പെടുമെന്നും കോടതി വ്യക്തമാക്കി. സുനില്‍കുമാര്‍ വിളിച്ചത് കൊണ്ട് മാത്രം പ്രതിയാക്കാന്‍ പറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post