ഗൊരഖ്പൂര്‍: ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും കൂട്ടശിശുമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 16 കുട്ടികള്‍ മരിച്ചു. നവജാതശിശുക്കളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച പത്ത് കുഞ്ഞുങ്ങളും കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികളുമാണ് മരിച്ചത്. ജപ്പാന് ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ലഭിക്കാതെ ഒരാഴ്ചയ്ക്കിടെ 63 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ഓക്സിജന്‍ വിതരണം നിലച്ചതാണ് മരണത്തിനിടയാക്കിയതെന്ന് ആക്ഷേപമുണ്ടായി.
എന്നാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത് ഓക്സിജന്‍ ലഭിക്കാത്തതിനാലോ ചികിത്സ ലഭിക്കാത്തതിനാലോ അല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അസുഖം വളരെ മൂര്‍ച്ഛിച്ചതിനു ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
Discussion about this post