ഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ വിമര്‍ശിച്ച് നവമാധ്യമങ്ങള്‍. ദീപാവലിക്ക് പടക്കവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തായിരുന്നു യുവരാജ് ആരാധകരോട് പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടത്.
ഇത് അനാരോഗ്യകരമായ കാര്യമാണെന്നും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ വരെ ബുദ്ധിമുട്ടാണെന്നുമാണ് താരത്തിന്റെ വാദം. എന്നാല്‍ താരത്തിന്റെ മറ്റു ട്വീറ്റുകള്‍ക്ക് ലഭിക്കുന്നത് പോലെയുള്ള മറുപടികളായിരുന്നില്ല ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട ആഹ്വാനത്തിന് ലഭിച്ചത്. താരത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്.
https://twitter.com/YUVSTRONG12/status/917045683126902784?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.doolnews.com%2Ftwitter-trolls-yuvraj-singh-for-his-say-no-to-crackers-message-for-diwali789.html
‘നിങ്ങള്‍ ബാറ്റുചെയ്യാനായി പ്ലാസ്റ്റിക് ബാറ്റുകള്‍ ഉപയോഗിക്കണം. കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കഴിയില്ല’ എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. നിങ്ങള്‍ക്ക് മലിനീകരണം ഇല്ലാതാക്കണമെന്നുണ്ടെങ്കില്‍ കാറുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി സൈക്കിള്‍ തെരഞ്ഞെടുക്കണമെന്നായിരുന്നു താരത്തോട് മറ്റൊരാള്‍ പറഞ്ഞത്.
https://twitter.com/igaurav1234/status/917049228039352320?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.doolnews.com%2Ftwitter-trolls-yuvraj-singh-for-his-say-no-to-crackers-message-for-diwali789.html
https://twitter.com/Piyushkshahi/status/917047411398254593?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.doolnews.com%2Ftwitter-trolls-yuvraj-singh-for-his-say-no-to-crackers-message-for-diwali789.html
‘നിങ്ങള്‍ എപ്പോഴൊക്കെ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയിട്ടുണ്ട് സഹോദരാ?. നിങ്ങള്‍ ബി.സി.സി.ഐയോടും ഐ.സി.സിയോടും മത്സരങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിക്കുന്നത് നിര്‍ത്തലാക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടുണ്ടോ’യെന്നും ചോദ്യം ഉന്നയിക്കുന്നു സോഷ്യല്‍ മീഡിയ.
യുവരാജും സുഹൃത്തും പടക്കം പൊട്ടുന്നതിനിടയിലൂടെ വരുന്ന ചിത്രങ്ങളും പലരും ട്വീറ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
https://twitter.com/RNRA9262514/status/917337080409100288?ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.doolnews.com%2Ftwitter-trolls-yuvraj-singh-for-his-say-no-to-crackers-message-for-diwali789.html
If you stop flying, a lot of jet fuel pollution will be saved.
Also, doesn't IPL have firecrackers?— Sankrant Sanu सानु संक्रान्त ਸੰਕ੍ਰਾਂਤ ਸਾਨੁ (@sankrant) October 9, 2017
don't play with leather balls too, save animals
— Yash Sehgal (@sehgalyash) October 9, 2017
Discussion about this post