ഡല്‍ഹി: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകള്‍ മോദി ട്വീറ്റ് ചെയ്യുകയായിരുന്നു. ഹരിവംശ്‌റായ് ബച്ചന്റേയും തേജി ബച്ചന്റേയും പുത്രനായി 1942 ഒക്ടോബര്‍ 11നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്. ബോളിവുഡിന്റെ പ്രിയ താരത്തിന് ഇന്ന് 75 വയസ്സു തികയുകയാണ്.
ഇന്ത്യന്‍ സിനിമകള്‍ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1984-ല്‍ പദ്മശ്രീയും, 2001-ല്‍ പദ്മഭൂഷണും 2015-ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
Happy birthday @SrBachchan! India is proud of his cinematic brilliance & support to many social causes. I pray for his long & healthy life.
— Narendra Modi (@narendramodi) October 11, 2017
Discussion about this post