കൊച്ചി:മുവാറ്റുപുഴയില്‍ അധ്യപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ വിധി പിന്നീട് പറയും. ഇരുപക്ഷത്ത് നിന്നും കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്ന് കോടതി വിലയിരുത്തി.
2010 ജൂലൈ നാലിന് രാവിലെ 8.05നായിരുന്നു ടി.ജെ ജോസഫ് ആക്രമിക്കപ്പെട്ട സംഭവമുണ്ടായത്. ചോദ്യപേപ്പറില്‍ മതത്തെ അവഹേളിക്കുന്ന രീതിയില്‍ ചോദ്യം ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ അധ്യാപകനെ ആക്രമിച്ചത്. എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ട് സംഘടന ബന്ധമുള്ളവരാണ് അറസ്റ്റിലായ പ്രതികള്‍.
അധ്യാപകനെ ആക്രമിക്കാന്‍ പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ 2010 മാര്‍ച്ച് മുതല്‍ ഗൂഢാലോചന നടത്തിയെന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ചും, എന്‍ഐഎയും കണ്ടെത്തിയിരുന്നു. തീവ്രവാദസ്വഭാവമുള്ള കേസില്‍ എന്‍ഐഎ കോടതിയില്‍ രഹസ്യ വിചാരണയാണ് നടന്നത്. ഹൈക്കോടതി വിധി അനുസരിച്ച് 2013 ആഗില്‍ വിചാരണ തുടങ്ങി. 31 പ്രതികളെയാണ് വിചാരണ നടത്തിയത്?. എന്‍ഐഎ ഹൈദ്രാബാദ്?, കൊച്ചി യൂണിറ്റുകള്‍ സംയുക്തമായി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 37 പ്രതികളാണ് ഉള്ളത്. ആറു പേര് ഒളിവിലാണ്.
ഒന്നാം പ്രതി അശമന്നൂര്‍ മുടശ്ശേരി വീട്ടില്‍ സവാദ്, നാലാം പ്രതി സജില്‍, 28ാം പ്രതി എം കെ നാസര്‍, 30,31 പ്രതികളായ ഷഫീഖ്, നജീബ്, 33ാം പ്രതി അസീസ് എന്നിവരാണ് ഒളിവില്‍ ക!ഴിയുന്നത്. ലോക്കല്‍ പൊലീസ് അന്വേഷണാംരംഭിച്ച കേസില്‍ ക്രൈംബാഞ്ച് ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തിലെ 18 പ്രതികളെ എന്‍ഐഎ ഒഴിവാക്കിയിരുന്നു.
ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വധശ്രമം, ആയുധ നിയമം, സ്?ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post