ഹവാന: ഒരു വര്‍ഷത്തിലധികമായി പൊതു ചടങ്ങുകളില്‍ നിന്ന് വിട്ട് നില്ക്കുന്ന ക്യൂബ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. 88കാരനായ കാസ്ട്രോ പതിനാലു മാസത്തിനു ശേഷമാണ് ഇന്നലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. വെനിസ്വേലയില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ക്യൂബയിലെ ഒരു പ്രാദേശിക സ്കൂളില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
അമേരിക്കയുമായുള്ള ബന്ധം നല്ല നിലയില്‍ കൊണ്ടുപോകാന്‍ ക്യൂബ തയ്യാറായതിനുശേഷം ആദ്യമായാണ് ക്യൂബന്‍ വിപ്ലവ നായകന് കാസ്ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. കാസ്ട്രോ പൂര്‍ണ ആരോഗ്യവാനാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊപ്പി ധരിച്ച് കാറിലിരുന്ന കാസ്ട്രോ, സന്ദര്‍ശകര്‍ക്ക് ഹസ്തദാനം നല്കുന്ന ചിത്രങ്ങളും മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു.
2014 ജനുവരിയില്‍ ഹവാന കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഇതിനു മുന്‍പ് കാസ്ട്രോ പങ്കെടുത്തത്. അനാരോഗ്യത്തെ തുടര്‍ന്ന് 2006ലാണ് കാസ്ട്രോ സ്ഥാനമൊഴിഞ്ഞത്. 2008ല്‍ വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അധികാരം സഹോദരന് റൗള്‍ കാസ്ട്രോയ്ക്ക് കൈമാറുകയും ചെയ്തു.
Discussion about this post