കണ്ണൂര്‍ : രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയിലെ ആദ്യ ഇര വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്താന്‍ പിണറായി വിജയന് നേരിട്ട് പങ്കെടുത്തെന്ന് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. വാടിക്കല്‍ രാമകൃഷ്ണന്റെ സഹപ്രവര്‍ത്തകരുടെ ഇത് സംബന്ധിച്ച ദൃക്സാക്ഷികളായ ഉമേശ്, ബാലകൃഷ്ണന് എന്നിവരുടെ തുറന്നു പറച്ചില് ജനം ടിവിയാണ് സംപ്രേഷണം ചെയ്തത്.
ദൃക്സാക്ഷികള്‍ പറയുന്നത് ഇങ്ങനെ-ഇരുനൂറോളം പേര് ആയുധങ്ങളുമായി ജാഥയായെത്തിയാണ് ആര്.എസ്.എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയത് . കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവായ എം.വി രാജഗോപാലന്‍ എന്ന രാജു മാസ്റ്ററാണ് ജാഥ നയിച്ചത്.
പിണറായി കല്ലു വെട്ടുന്ന മഴു ഉപയോഗിച്ചാണ് വെട്ടിയത്. താനത് നേരിട്ടു കണ്ടുവെന്നും ഉമേശ് പറഞ്ഞു . അതേ സമയം വിവരമറിഞ്ഞ് ഓടിയെത്തിയപ്പോള്‍ വെട്ടിക്കീറിയ രാമകൃഷ്ണന്റെ ശരീരം ജോണി എന്നയാളുടെ ഓട്ടോയിലേക്ക് കയറ്റുന്നതാണ് കണ്ടതെന്നും ബാലകൃഷ്ണന് പറഞ്ഞു . എം. വി രാജുമാസ്റ്ററാണ് ജാഥ നയിച്ചതെന്നും ബാലകൃഷ്ണന് ഓര്‍ത്തെടുക്കുന്നു.
ആര്.എസ്.എസ്- ജനസംഘം പ്രവര്‍ത്തനം കണ്ണൂര്‍ ജില്ലയില്‍ ശക്തമായതോടെയാണ് മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ അരങ്ങേറിയത് . അത്തരത്തില്‍ ഉള്ള ആദ്യ കൊലപാതകമായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്റേത് . മുഖ്യമന്ത്രി പിണറായി വിജയന് കേസില്‍ പ്രതിയായിരുന്നെങ്കിലും പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു.
കണ്ണൂരില്‍ നടക്കുന്ന സിപിഎം ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടേയും പശ്ചാത്തലത്തില്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം ദേശീയ തലത്തില്‍ തന്നെ ബിജെപി ചര്‍ച്ചയാക്കിയിരുന്നു. കൊലക്കേസ് പ്രതിയില്‍ നിന്ന് കൂടുതല്‍ നീതി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചിരുന്നത്.
Discussion about this post