ഡല്‍ഹി: രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും അധികം ജനപ്രീതിയുള്ള വ്യക്തിയായി യുവാക്കള്‍ തെരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ യൂത്ത് സര്‍വെയിലാണ് മോദി താരമായിരിക്കുന്നത്.
യുവാക്കളുടെ ജീവിക്കുന്ന മാതൃകയിലും മോദിയാണ് മുന്നില്‍. രാഷ്ട്രീയ നേതാക്കളില്‍ 47.5% യുവാക്കള്‍ മോദിയെ പിന്തുണക്കുന്നു. രണ്ടാമതുള്ള രാഹുലിന് ലഭിച്ചത് 8.9% വോട്ടുമാത്രം. 8.7 ശതമാനവുമായി സോണിയ മൂന്നാമതും ഏഴ് ശതമാനം വോട്ടുമായി കെജ്രിവാള് നാലാമതുമെത്തി. മോദി (51.7%), കെജ്രിവാള് (14%), സോണിയ (8%), രാഹുല്‍ (2.7%) എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കണക്ക്. ജീവിക്കുന്നവരില്‍ യുവാക്കളുടെ മാതൃകയായി 34.6% പിന്തുണയോടെ മോദി മുന്നിലെത്തി. ബില്‍ ഗേറ്റ്സ് (25.5%), സുന്ദര്‍ പിച്ചെ (11%) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം 18.7 ശതമാനവുമായി മൂന്നാമതായിരുന്നു മോദി.
വിരാട് കോലിയും ബരാക് ഒബാമയുമായിരുന്നു ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍. ബോളിവുഡ് താരങ്ങളില്‍ സല്മാന് ഖാന് (18.3%), ഷാരൂഖ് ഖാന് (15.3%), അക്ഷയ് കുമാര്‍ (13.3%) എന്നിവരും കായിക താരങ്ങളില്‍ വിരാട് കോലി (29.7%), റോജര്‍ ഫെഡറര്‍ (13.9%), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (10.9%) തുടങ്ങിയവരും മുന്നിലെത്തി.
Discussion about this post