ഡല്‍ഹി: രാഷ്ട്രീയ നയത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ്. സമവായത്തിന് തയാറല്ലെന്ന് പ്രകാശ് കാരാട്ട് വിഭാഗം നിലപാട് എടുത്തതോടെയാണ് വോട്ടെടുപ്പിന് സാഹചര്യമൊരുങ്ങിയത്. കോണ്‍ഗ്രസിനെ മറ്റ് മതേതര പാര്‍ട്ടികളെ പോലെ കാണാനാവില്ലെന്ന വാദമാണ് കരാട്ട് വിഭാഗം ഉന്നയിക്കുന്നത്.
ബിജെപിയെ നേരിടുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അടങ്ങുന്ന ബദല്‍ രൂപീകരിക്കാന്‍ സിപിഐഎം ശ്രമിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിലപടാണോ, അതോ കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കുകയോ മുന്നണിയുടെ ഭാഗമാക്കുകയോ വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണോ കേന്ദ്ര കമ്മിറ്റി പിന്തുണയ്ക്കുക എന്ന് വോട്ടെടുപ്പിന് ശേഷം അറിയാം. ശനിയാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത് എന്നാണ് സൂചന. കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ചവരില്‍ വിഎസ് അച്യുതാനന്ദനും, തോമസ് ഐസക്കും ഒഴികെയുള്ളവര്‍ കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. വി.എസ് മുമ്പ് യെച്ചൂരിക്കൊപ്പം ആയിരുന്നെങ്കിലും ഐസക്കിന്റെ മാറ്റം അപ്രതീക്ഷിതമായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ചയിലാണ് യെച്ചൂരിയുടെ നിലപാടിനെ വി.എസ് ആവര്‍ത്തിച്ച് പിന്തുണച്ചത്.
Discussion about this post