ദിലീപ് ചിത്രം രാമലീലയുടെ വ്യാജന് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ടോറന്റ് സൈറ്റിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. സൈറ്റില്‍ ഇന്നാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. രാമലീലയുടെ ക്ലൈമാക്സ് അടക്കമുള്ള രംഗങ്ങളാണ് പ്രചരിക്കുന്നത്. ഇതിനോടകം നിരവധി ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുലിമുരുകന്റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന ചിത്രമാണ് രാമലീല. നവാഗതനായ അരുണ്‍ ഗോപിയാണ് സിനിമ സംവിധാനം ചെയ്തത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. സച്ചിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുകേഷ്, സായ്കുമാര്, വിജയരാഘവന്, സിദ്ദിഖ്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ എന്നിവരും തമിഴ് നടി രാധികാ ശരത്കുമാറും ചിത്രത്തിലുണ്ട്.
Discussion about this post