ഡല്‍ഹി: അടിയന്തര ഘട്ടങ്ങളില്‍ ദേശീയ പാതകളെ റണ്‍വേകളാക്കി ഉപയോഗിക്കാനുള്ള പരീക്ഷണത്തോടനുബന്ധിച്ച് വ്യോമസേന നടത്തുന്ന പരീക്ഷണ ലാന്‍ഡിങ് ഒക്ടോബര്‍ 24ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ അടുത്തയാഴ്ച ലഖ്നൗ ആഗ്ര ദേശീയ പാതയില്‍ പറന്നിറങ്ങും.
വ്യോമസേനയുടെ മുന്‍നിര യുദ്ധവിമാനങ്ങളായ മിറാഷ് 2000, സുഖോയ് 30 എംകെഐ വിമാനങ്ങള്‍ക്ക് പുറമെ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന എഎന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനവും പരീക്ഷണ ലാന്‍ഡിങ് അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ചരക്കുവിമാനം ദേശീയപാതയില്‍ ലാന്‍ഡ് ചെയ്യുന്നതും അവിടെ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതും.
പരീക്ഷണത്തിന്റെ ഭാഗമായി നാളെ മുതല്‍ ലഖ്നൗ ആഗ്ര ദേശീയ പാതയിലെ നിര്‍ദ്ദിഷ്ട ഭാഗത്ത് ഗതാഗതം നിരോധിക്കും. ഉന്നാവോ ജില്ലയിലാണ് പരീക്ഷണ ലാന്‍ഡിങ് നടത്തുകയെന്ന് പ്രതിരോധ വക്താവിനെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post