ചെന്നെെ: നികുതി വെട്ടിച്ചിട്ടില്ല എന്ന ഉറപ്പ് തനിക്കുണ്ടെന്നും അതിനാൽ ഭയമില്ലെന്നും നടൻ വിശാൽ. ആദായനികുതി വെള്ളിയാഴ്ച ഹാജരാവാൻ വിശാലിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വിശാൽ ഇക്കാര്യം വ്യക്തമാക്കിയത്. 51 ലക്ഷം ടി.ഡി.എസ് അടയ്ക്കാത്തതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വിശാലിന്റെ വീട്ടിലും ഓഫീസിലും ജി.എസ്.ടി ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ചരക്കു സേവന നികുതി അടയ്ക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് റെയ്ഡ് എന്നായിരുന്നു ഒൗദ്യോഗിക വിശദീകരണം.
നടന്റെ വടപളനിയിലുള്ള ഓഫീസായ വിശാൽ ഫിലിം ഫാക്ടറിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിശാലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ സെക്രട്ടറിയും നിർമാതാക്കളുടെ സംഘടനയായ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമാണ് വിശാൽ.
Discussion about this post