ഡല്‍ഹി: കലാപം നടക്കുന്ന യെമനില്‍ ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇതുവരെ 232 വിദേശികളെ രക്ഷപ്പെടുത്തി. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് എന്നീങ്ങനെ 26 രാജ്യങ്ങളുടെ പൗരന്മാര് ഇതില്‍ ഉള്‍പ്പെടുന്നു. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. മന്ത്രാലയം പുറത്തുവിട്ട പട്ടിക വാര്‍ത്തയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ചൊവ്വാഴ്ച രാത്രി അഞ്ച് വിമാനങ്ങളിലായി ആയിരത്തോളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രാലയ വക്താവ് സയദ് അക്ബറുദ്ദീന്‍ സൂചിപ്പിച്ചു.
Discussion about this post