ഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ക്ക് 2,11,000 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി.കൂടുതല്‍ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി സൂചന നല്കി. വളര്‍ച്ചാ നിരക്ക് കൂട്ടുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് തുക അനുവദിച്ചത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം സാമ്പത്തിക പാക്കേജിന് അംഗീകാരം നല്കി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജെയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. വരും വര്‍ഷങ്ങളിലും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനാണ് ശ്രമം. എന്നല്‍ ചില മേഖലകളില്‍ ഇന്ത്യന്‍ സമ്പദ്ഘടന മെച്ചപ്പെടേണ്ടതുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.
നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ബാങ്കുകളുടെ വായ്പാ ശേഷി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ മൂലധന ക്ഷമതയും വര്‍ധിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ ചില ധീരമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം പൊതുമേഖലാ ബങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയ പ്രമുഖരുടെ പേരുകള്‍ മറച്ചു വയ്ക്കില്ലെന്ന് മന്ത്രി പറഞ്ഞു. അവരുടെ പേരുകള്‍ മാത്രമല്ല, ചിത്രം സഹിതം പുറത്തുവിടും.
Discussion about this post