മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കമെന്ന ഉത്തരവില്‍ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വേരിഫിക്കേഷന് നടപടികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് എന്നിവ ആധാറിന് പകരം അനുവദിക്കാന്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാനുള്ള ടെലികോം ഡിപ്പാര്‍ട്മെന്റിന്റെ ഉത്തരവ് വരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിക്കുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കപ്പെടും എന്നാണ് ഉത്തരവിലുണ്ടായിരുന്നത്.
Discussion about this post