വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ ഐഡന്റ്റിറ്റി തെളിയിക്കാന്‍ ആധാര്‍ ഉള്‍പ്പടെയുള്ള കാര്‍ഡുകള്‍ കൈവശം സൂക്ഷിക്കേണ്ടതില്ല. പകരം മൊബൈല്‍ ആധാര്‍ കാണിച്ചാല്‍ മതിയാകും. മാതാപിതാക്കളോടൊപ്പം പോകുന്ന മൈനറായ കുട്ടികള്‍ക്ക് ഐ ഡി പ്രൂഫ് കാണിക്കേണ്ടതില്ലെന്നും ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വ്യക്തമാക്കി. 10 ഐ ഡി പ്രൂഫുകളില്‍ ഏതെങ്കിലും ഒന്ന് കാണിച്ചാല്‍ വിമാനത്താവളത്തിനകത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് ബ്യുറോ വ്യകത്മാക്കി.
പാസ്പോര്‍ട്ട്, വോട്ടര്‍ ഐ ഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, അല്ലെങ്കില്‍ എം ആധാര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും കാണിച്ചാല്‍ എന്‍ട്രി അനുവദിക്കും. ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോയടക്കമുള്ള പാസ്ബുക്ക്, പെന്ഷന് കാര്‍ഡ്, ഭിന്ന ശേഷിക്കാരെന്നു തെളിയിക്കുന്ന ഐ ഡി കാര്‍ഡ്, കേന്ദ്ര, സംസ്ഥാന സെര്വിസിലുള്ളവരുടെ ഐ ഡി കാര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ്, എന്നിവയും സ്വീകാര്യമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനങ്ങളിലെ കാര്‍ഡ് കാണിച്ചും പ്രവേശനം നേടാം.
Discussion about this post